ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള എട്ട് വാഹനങ്ങൾ വിതരണം ചെയ്തു

ponnani channel
By -
0 minute read
0


എം.പി ഫണ്ടിൽ ജില്ലയിലെ വിവിധ ആശുപത്രികൾക്കായി അനുവദിച്ച ആംബുലൻസ് ഉൾപ്പെടയുള്ള എട്ട് വാഹനങ്ങളുടെ വിതരണോദ്ഘാടനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിന് നൽകുന്ന ആംബുലൻസിന്റെ താക്കോൽ ജില്ലാ കളക്ടർ വി.ആർ വിനോദിന് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മലപ്പുറം, മങ്കട, പെരിന്തൽമണ്ണ, കൊണ്ടോട്ടി താലൂക്ക് ആശുപത്രികൾ, മേലാറ്റൂർ,ഓമാനൂർ , പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവക്ക് മൊബൈൽ ഡിസ്പെൻസറി വാഹനങ്ങളുമാണ് നൽക്കുന്നത്. കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എൻ.ഗീത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീന ലാൽ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)