ആത്മഹത്യാ ഭീഷണി മുഴക്കി തെങ്ങിൽ കയറി ഇറങ്ങാൻ പറ്റാത്ത ആളെ അഗ്നി രക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി

ponnani channel
By -
0


തിരൂർ: വളവന്നൂർ പഞ്ചായത്ത് വാർഡ് ഏഴിൽ കുറുങ്കാട് കന്മനം ജുമാ മസ്ജിദ് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുള്ള നാൽപ്പത് അടിയോളം ഉയരത്തിലുള്ള തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നീട് താഴേക്ക് ഇറങ്ങാനാവാതെ പ്രതിസന്ധിയിലായ മുഹമ്മദ് s/o കുഞ്ഞഹദ്രു ,തയ്യിൽ കോതകത്ത് ഹൗസ്, മേടിപ്പാറ, അനന്താവൂർ എന്നയാളെ തിരൂർ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് വൈകീട്ട് നാലു മണിയോടെ അപകട സന്ദേശം ലഭിക്കുകയും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന ലാഡർ, റെസ്ക്യൂ നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ശ്രീ.എം.ബി ഷിബി ,ഫയർ & റസ്ക്യൂ ഓഫീസർ ശ്രീ.വി.സി.രഘുരാജ്, നാട്ടുകാരനായ ഒരു തെങ്ങുകയറ്റ തൊഴിലാളി എന്നിവർ തെങ്ങിൽ കയറുകയും റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി താഴെ ഇറക്കുകയും ചെയ്തു. തിരൂർ അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ശ്രീ.വി.കെ ബിജുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഒഫീസർ ശ്രീ.എം.ബി ഷിബി, ഫയർ & റസ്ക്യൂ ഓഫീസർമാരായ ശ്രീ.സി.വി.പുഷ്പഹാസൻ ,ശ്രീ.വി .സി .രഘുരാജ്, ശ്രീ.പി.അഖിലേഷ്, ഫയർ & റസ്ക്യൂ ഓഫീസർ (ഡ്രൈവർ) ശ്രീ.കെ. നിജീഷ്, ഹോം ഗാർഡുമാരായ ശ്രീ.സി.കെ.മുരളീധരൻ, ശ്രീ.പി.മുരളീധരൻ ,സിവിൽ ഡിഫൻസ് അംഗം ശ്രീ .മനാഫ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.


അഗ്നി രക്ഷാ നിലയം
തിരൂർ
📞0494 2422333
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)