പൊന്നാനി: കെഎസ്ആർടിസി, വാട്ടർ അതോറിറ്റി തുടങ്ങി അവശ്യ സർവീസിലുള്ള മുഴുവൻ ജീവനക്കാർക്കും വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കണമെന്ന് യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) പൊന്നാനി അസംബ്ലി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഫാസിസത്തിനും ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശങ്ങൾ അട്ടിമറിക്കുന്നവർക്കും ശക്തമായ താക്കീതായി തെരഞ്ഞെടുപ്പ് ഫലം മാറും.
ചെയർമാൻ വി.എസ് പ്രമോദ് അധ്യക്ഷനായി. കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ടി.കെ സുകേഷ് ക്ലാസെടുത്തു. എം കെ എം അബ്ദുൽ ഫൈസൽ, എം പ്രജിത് കുമാർ, ടി സുരേഷ്, എം.ടി ഷരീഫ്,
ഷരീഫ് കാടേരി, എ അശോകൻ, എം.ടി വേണു, ദിപു ജോൺ, കെ.എം സുനിൽകുമാർ സംസാരിച്ചു.