ആലത്തിയൂർ ഉദയ കോളേജ് മെഗാമീറ്റപ്പ് ഉദയോത്സവം മെയ് 21ന് പെരുന്തല്ലൂർ ശാദി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും

ponnani channel
By -
0

ആലത്തിയൂർ ഉദയ കോളേജിലെ 40 വർഷക്കാലത്തെ മുഴുവൻ വിദ്യാർഥികളേയും സംഘടിപ്പിച്ചുകൊണ്ട് ഉദയ മെഗാ മീറ്റപ്പ് ഉദയോത്സവം മെയ് 21 ന് ചൊവ്വാഴ്ച്ച പെരുന്തല്ലൂർ ശാദി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും.1984-2023 വരെ പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാർഥികളേയും സംഘടിപ്പിച്ചുകൊണ്ടാണ് മഹാസംഗമം സംഘടിപ്പിക്കുന്നത്.സമാന്തര വിദ്യാലയങ്ങളുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു സംഗമം നടക്കുന്നത്.വിവിധ തലമുറകളുടെ കൂടിച്ചേരലുകൂടിയാകും പരിപാടി.മലയാളികളുടെ പ്രിയ ഗായകൻ കൊല്ലം ഷാഫി ചടങ്ങിൽ മുഖ്യാതിഥിയായെത്തും.ഉദയയുടെ അമരക്കാരൻ കിഷോർ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വിവിധ സെഷനുകളായിട്ടാണ് പരിപാടി നടക്കുന്നത്.പൂർവ്വവിദ്യാർഥികളുടെ ഓർമകൾ പങ്കുവെയ്ക്കുന്ന പാട്ടും പറച്ചിലും പരിപാടിയും ഓർക്കസ്ട്ര ഗാനമേളയുമുണ്ടാകും.
ഉദയയിലെ പൂർവ്വ അധ്യാപകരെ ചടങ്ങിൽ ആദരിക്കും.തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി.ശാലിനി,വാർഡ് മെമ്പർ ഫാബി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിക്കും.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും.പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ.മുഹമ്മദ് റഷീദ്,കൺവീനർ പി.എസ്.കുഞ്ഞാലിക്കുട്ടി, പ്രോഗ്രാം കോഡിനേറ്റർ എം.പി.ജിജീഷ്,സുരേഷ് പുറത്തൂർ,പി.അനു റിജോയ്,സി.എം.ടി ലൈല,എം.അനസ്,സി.ജമാൽ,ബി.പി.ഷബ്ന എന്നിവർ പറഞ്ഞു.
ഫോൺ:+919895458466

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)