മലപ്പുറം : പൊന്നാനിയിൽ കപ്പൽ ബോട്ടിലിടിച്ച് മരണപ്പെട്ട രണ്ടു പേരുടെ ആശ്രിതർക്കു അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നും അപകടത്തിൽപ്പെട്ട നാലു പേർക്കു ധന സഹായം അനുവദിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു സോഷ്യൽ ഡെമോക്രാറ്റിക്ക് ട്രേഡ് യൂണിയൻ സംസ്ഥാന ട്രഷറർ അഡ്വ : എ എ റഹീം ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത് മലപ്പുറം ജില്ലാ കളക്ടർക്കു നിവേദനം നൽകി
പരിക്കേറ്റവരിൽ ചിലർക്ക് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും അവർക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണമെന്നും കപ്പൽ ചാലിലൂടെ സഞ്ചരിക്കാതെ വഴിമാറി മത്സ്യബന്ധന ഏരിയയിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച് ബോട്ടിനെ ഇടിച്ചതിൽ കപ്പലിന്റെ ഉടമസ്ഥരിൽ നിന്നും അർഹമായ നഷ്ടപരിഹാരം ഈടാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകി
പരിക്കേറ്റവരെ എസ് ഡി റ്റി യു ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി സെക്രട്ടറി കെ ബിലാൽ സന്ദർശിച്ചു