കോട്ടക്കൽ: പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി പ്ലാറ്റിനം റെയ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അനുമോദന സംഗമവും മെമെന്റോ വിതരണവും നടത്തി.കോട്ടക്കൽ പി.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 800 നു മുകളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.
കോട്ടക്കൽ മുനിസിപ്പാലിറ്റി ചെയർമാൻ ഇൻ ചാർജ് സി.മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ സുരേഷ് കുമാർ ക്ലാസ്സ് എടുത്തു.പ്ലാറ്റിനം അക്കാദമി മാനേജിങ് ഡയറക്ടർ മുഹമ്മദ് റിയാസ്,അജ്‌വാസ് ഖാജ എന്നിവർ സംസാരിച്ചു.റിഷാദ് ബാബു,റീമ രഞ്ജിത്ത്,ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.