പൊന്നാനി: ദേശീയ പാത വികസനത്തോടെ പുതുപൊന്നാനി നാലാം കല്ലിന് പടിഞ്ഞാറ് ഭാഗത്തുള്ള വിശ്വാസികൾക്ക് നിലവി ലുള്ള മഹല്ല് പള്ളിയിലേക്ക് യാത്ര ദുഷ്കരമായതിനാൽ, അബ്ദു ള്ളാഹിബ്നു മസ്ഊദ് മസ്‌ജിദിൽ പുതുതായി ജുമുഅ ആരംഭിച്ചു. സമസ്‌ത കേന്ദ്ര മുശാവറ അംഗം അസ്‌ഗറലി ഫൈസി പട്ടിക്കാട് ജുമുഅക്ക് നേത്യത്വം നൽകി. പൊന്നാനി മഖ്‌ദൂം സയ്യിദ് എം പി മുത്തു കോയതങ്ങൾ പ്രാർത്ഥനയും അലവി ഫൈസി കുളപ്പറമ്പ് ഖുതുബയും നിർവഹിച്ചു , ഒ.ഒ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ. ചരിത്രകാരൻ ടി .വി അബ്‌ദുറഹിമാൻ കുട്ടി, ഒ.ഒ അബൂബക്കർ മുസ്‌ലിയാർ , മഹല്ല് സെക്രട്ടറി എച്ച് പി ഹൈദരലി, പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളായ ഒ ഒ അബ്‌ദുൽ നാസർ, അബ്ദുല്ല അശറഫി, കെ ഹനീഫ, സി ദിറാർ, സി നസീർ, സന്നദ്ധ പ്രവർത്തകൻ മുഹമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു.
ദേശിയ പാത മുറിഞ്ഞു കടക്കൽ തടസം ജുമുഅ ആരംഭിച്ചു
By -
5/12/2024 05:29:00 AM0 minute read
0
Tags: