എ പ്ലസ് ജേതാക്കളെ അനുമോദിച്ചു

ponnani channel
By -
0


കേരള റക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ
(KRSMA)
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 
 തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എസ്എസ്എൽസി, +2 എ പ്ലസ് ജേതാക്കളെ അനുമോദിച്ചു.
തിരൂർ
വാഗൺ ട്രാജഡി സ്മാരക മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങ് കുറുക്കോളി മൊയ്‌തീൻ (എംഎൽഎ) ഉദ്ഘാടനം ചെയ്തു.
പി. വി. മുഹമ്മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. KRSMA സംസ്ഥാന പ്രസിഡന്റ് രാഘവ ചേരാൾ മുഖ്യ പ്രഭാഷണം നടത്തി.
32 സ്കൂളുകളിൽ നിന്നായി 650 കുട്ടികൾ ആദരവ് ഏറ്റു വാങ്ങി. രക്ഷിതാക്കളും അധ്യാപകരും സാക്ഷികളായി. KRSMA സംസ്ഥാന ജ. സെക്രട്ടറി മുജീബ് പൂളക്കൽ, വൈസ് പ്രസിഡന്റ് ബി. വേണുഗോപാലൻ നായർ, ജില്ലാ സെക്രട്ടറി യുസുഫ് തൈക്കാടൻ, മൂസക്കുട്ടി മാസ്റ്റർ, മജീദ് മണ്ണിശേരി, ഹസൻ മൗലവി പോട്ടൂർ, ഫാസിൽ, എം.കെ. മജീദ് മാസ്റ്റർ സംസാരിച്ചു. പി വി മനോമോഹനൻ സ്വാഗതവും മുസ്തഫ എടശേരി നന്ദിയും പറഞ്ഞു.
സുലൈഖ ടീച്ചർ.
മജീദ് പറവണ്ണ.
ഡോ. മുസ്തഫ മാസ്റ്റർ.
R. മുഹമ്മദ്‌ മാസ്റ്റർ.
M.മുഹമ്മദ്‌ മാസ്റ്റർ പൊന്നാനി.
സുഭാഷ് അമ്പാടി 
എസ്. ത്യാഗരാജൻ മാസ്റ്റർ, എന്നിവർ പുരസ്‌കാര വിതരണത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)