ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി വ്യാജ സിം കാർഡുകള്‍ ഉപയോഗിക്കുന്നതായി പൊലീസ്.

ponnani channel
By -
0
ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി വ്യാജ സിം കാർഡുകള്‍ ഉപയോഗിക്കുന്നതായി പൊലീസ്. അടുത്തിടെ റിപ്പോർട്ട് ചെയ്ത കേസുകളുടെ അന്വേഷണത്തിലാണ് പൊലീസ് വ്യാജ സിം കാർഡുകളെക്കുറിച്ചുള്ള തട്ടിപ്പുകള്‍ പെരുകുന്നതായി വ്യക്തമാക്കുന്നത്.വേങ്ങര സ്വദേശിയുടെ ഒരു കോടി രൂപ തട്ടിയെടുത്ത പരാതിയില്‍ മലപ്പുറം സൈബർ സെല്‍ നടത്തിയ അന്വേഷണത്തില്‍ കർണാടകയില്‍നിന്ന് അറസ്റ്റിലായ പ്രതിയില്‍നിന്ന് 40,000ത്തോളം സിം കാർഡുകളാണ് പിടിച്ചെടുത്തത്. കർണാടകയില്‍നിന്നാണ് ഇത്തരം സിം കാർഡുകള്‍ പിടിച്ചെടുത്തതെങ്കിലും കേരളമടക്കം രാജ്യമെമ്ബാടും സമാനരീതിയില്‍ വ്യാജ സിം കാർഡുകള്‍ ഉപയോഗിക്കുന്നതായി പൊലീസ് വ്യക്തമാക്കുന്നു. സിം കാർഡ് എടുക്കുന്നതിനുവേണ്ടി മൊബൈല്‍ ഷോപ്പില്‍ എത്തുന്ന സമയം ഉപഭോക്താവ് അറിയാതെ വിരലടയാളം രണ്ടോ മൂന്നോ പ്രാവശ്യം ബയോമെട്രിക്കില്‍ പ്രസ് ചെയ്യിപ്പിച്ചാണ് വ്യാജ സിം കാർഡ് ഒപ്പിക്കുന്നത്. ഇത്തരത്തില്‍ ആക്ടീവാകുന്ന സിം കാർഡുകള്‍ വ്യാപകമായി ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. വേങ്ങര സ്വദേശിയെ കബളിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കർണാടക മഡിക്കേരിയില്‍നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഡല്‍ഹി സ്വദേശി പ്രദേശത്തെ ജിയോ നെറ്റ്വർക്കിന്‍റെ ഡിസ്ട്രിബൂട്ടറായിരുന്നു. പിടിയിലായ പ്രതി മൊബൈല്‍ ഷോപ്പിലെ സ്റ്റാഫ് വഴി ഒരു സിംകാർഡ് 50 രൂപ കൊടുത്തു വാങ്ങുന്നതാണ് പതിവ്. ഇതിനായി പ്രതി കള്ളപ്പേരില്‍ വിവിധ മൊബൈല്‍ കമ്ബനികളുടെ പി.ഒ.എസ് ആപ്ലിക്കേഷനുകള്‍ വിവിധ ആളുകളുടെ പേരില്‍ കരസ്ഥമാക്കിയിരുന്നു. കൂടാതെ, വിവിധ റീട്ടെയില്‍ ഷോപ്പുകളില്‍നിന്ന് കൊറിയർ മുഖാന്തരവും പ്രതി സിം കാർഡ് കരസ്ഥമാക്കിയിരുന്നു. .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)