കേരള ഫിഷർമെൻ ചാരിറ്റബിൾ ട്രസ്റ്റ് പൊന്നാനി ഫിഷറീസ് ഓഫീസിനു മുൻപിൽ സൂചന പ്രതിഷേധം

ponnani channel
By -
0

 ജലസ്രോതസ്സുകളെ നശിപ്പിക്കുകയും മത്സ്യ മേഖലയെ തകർക്കുകയും ചെയ്യുന്ന അശാസ്ത്രീയ മത്സ്യബന്ധനം അവസാനിപ്പിക്കുക.
 ലൈസൻസ് ഉള്ള മത്സ്യത്തൊഴിലാളികൾക്ക് കേരളത്തിൽ എവിടെയും മത്സ്യബന്ധനം നടത്താൻ അനുവദിക്കുക. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് യഥാസമയം നൽകുക.
 അകാരണമായി ആക്രമിക്കപ്പെടുന്ന തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തുക.
 അപകടം സംഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട ഇൻഷുറൻസ് തുക ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക.
 ലൈസൻസ് കാലാവധി അഞ്ചുവർഷമാക്കുക ലൈസൻസ് കാർഡ് രൂപത്തിൽ ആക്കുക.
 ഉൾനാടൻ മത്സ്യ മേഖലയെ തകർക്കുന്ന വിയറ്റ്നാം വരാൽ ഇനങ്ങളെ കായലുകളിൽ നിക്ഷേപിക്കാതിരിക്കുക.
 തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് . പ്രതിഷേധം സംഘടിപ്പിച്ചത്.
 പ്രതിഷേധം.. യൂസഫ് എടപ്പാൾ  ഉദ്ഘാടനം ചെയ്തു. ഹിള്ളർ സ്വാഗതവും അബൂബക്കർ നന്ദിയും പറഞ്ഞു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)