ദേശീയ പാത നിർമ്മാണത്തിലെ ആശങ്കകൾ പരിഹരിക്കുക.- വെൽഫെയർ പാർട്ടി

ponnani channel
By -
0

പൊന്നാനി: നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ദേശീയപാതയുടെ നിർമ്മാണത്തിലെ അപാകതകളും ആശങ്കകളും പരിഹരിച്ച് സുതാര്യത ഉറപ്പ് വരുത്തണമെന്ന് വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചമ്രവട്ടം ജംഗ്ഷൻ പോലുള്ള തിരക്കേറിയ ഭാഗങ്ങളിൽ മഴ പെയ്താൽ വെള്ളക്കെട്ടിന് സാധ്യതയേറെയാണ്. ആസന്നമായ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകും എന്നത് ജനങ്ങളുടെ ആശങ്കയാണ്. കൂടാതെ ദേശീയ പാതയിലേക്കുള്ള പ്രവേശനം ഏതെല്ലാം ഭാഗങ്ങളിൽ നിന്നാണ് എന്ന് ജനങ്ങളോട് തുറന്ന് പറയാൻ ദേശീയപാത അധികൃതർ ഇപ്പോഴും തയ്യാറായിട്ടില്ല. ഇത്തരം ദുരൂഹതകളും ആശങ്കകളും പരിഹരിക്കാതെ ദേശീയ പാത നിർമ്മാണത്തിൻ്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം കമ്മറ്റി മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. സി.വി ഖലീൽ, ദിനേശ് വടമുക്ക്, കാസിം അയിരൂർ, എം.കെ അബ്ദുറഹിമാൻ, എം.എം കദീജ, മുഹമ്മദ് മൂരിയത്ത്, കെ. ഇസ്മായിൽ, കെ.പി ഉമ്മർ, റഷീദ് പള്ളിക്കര, നാസർ മണമ്മൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)