ബോട്ടപകടത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും തൽക്കാല ആശ്വാസവുമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്

ponnani channel
By -
0 minute read
0
. മരണപ്പെട്ട കുടുംബത്തിന് 10000 രൂപ വീതവും പരിക്കേറ്റ് പൊന്നാനി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാല് പേർക്ക് 5000 രൂപ വീതം ധനസഹായവുമാണ് നൽകിയത്. തുക ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ മരണപ്പെട്ടവരുടെ വീട്ടിലെത്തി കുടംബങ്ങൾക്ക് കൈമാറി. പരിക്കേറ്റവർക്ക് താലുക്കാശുപത്രിയിലെത്തിയുമാണ് കൈമാറിയത്. ഇത് താൽക്കാലിക ആശ്വാസം മാത്രമാണന്നും. മരണപ്പെട്ടവർക്ക് ക്ഷേമനിധി ബോർഡ് 10 ലക്ഷം നൽകും. പരിക്കേറ്റവർക്ക് ചികിത്സാ സഹായ തുക അനുവദിക്കുമെന്നും കൂട്ടായി ബഷീർ പറഞ്ഞു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ക്ഷേമനിധി ബോർഡ് ജൂനിയർ എക്സികുട്ടീവ് ഷോബിൻ മത്സ്യതൊഴിലി യൂണിയൻ ജില്ലാ സെക്രട്ടറി കെ എ റഹീം എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)