മഴക്കാലരോഗപ്രതിരോധം -ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.

ponnani channel
By -
0
മഴക്കാലം ആരംഭിക്കുന്നത്തോടെ ഉണ്ടാകുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുംജനപങ്കാളിത്തം ഉരപുവരുത്തുന്നതിനുമായി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.


ആശപ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേന, ശുചീകരണത്തൊഴിലാളികൾ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ്മയോടുകൂടി വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീ കരണവും ആരോഗ്യബോധവത്കരണപ്രവർത്തനങ്ങളും നടക്കും. ഈ മാസം 18,19തിയ്യതികളിൽ എല്ലാവാർഡുകളിലും വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തും. വെള്ളക്കെട്ട് പ്രയാസം സൃഷ്ടിക്കുന്ന പ്രദേശങ്ങളിൽ നീരോഴുക്ക് തടസ്സപെടുത്തുന്ന പൊതു കാനകൾ മണ്ണ് നീക്കം ചെയ്ത് വൃത്തിയാക്കും തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കർമപദ്ധതിക്ക് രൂപം നൽകി,

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ജാഗ്രത സദ്സ്സ് ഉത്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.
ക്ലീൻസിറ്റി മാനേജർ ദിലീപ് കുമാർ വിശദീകരണം നടത്തി.
വെക്ടർ കൺട്രോൾ ഇൻസ്‌പെക്ടർ പ്രകാശൻ ക്ലാസ്സ്‌ എടുത്തു.

സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻമാരായ രജീഷ് ഉപ്പാല, ടി.മുഹമ്മദ്‌ ബഷീർ,കൗൺസിലോർ മിനി ജയപ്രകാശ്, നഗരസഭ സെക്രട്ടറി സജ്റൂൻ, എഞ്ചിനീയർ രഘു, എന്നിവർ സംസാരിച്ചു.
ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ ഷീനസുദേശൻ സ്വാഗതവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗംഗാ ധരൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)