ബിപി അങ്ങാടി ബാർ തുറക്കാനുള്ള ശ്രമം; ചെറുത്തുതോല്പിക്കും, സമരാഹ്വാന കൺവെൻഷൻ

ponnani channel
By -
0
തലക്കാട് പഞ്ചായത്തിൽ മദ്യശാലയല്ല +2 കഴിഞ്ഞവർക്ക് തുടുർ പഠനത്തിന് വിദ്യാലയമാണ് അടിയന്തിരമായി പരിഗണിക്കേണ്ടതെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ. ബി പി അങ്ങാടിയിൽ പുതിയ ബാർ അനുവദിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മദ്യനിരോധന സമിതി തലക്കാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിപി അങ്ങാടി ഖാദിമുൽ ഇസ്ലാം സഭ മദ്രസ ഹാളിൽ വച്ച് നടന്ന സമരാഹ്വാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. മദ്യഷാപ്പ് അനുവദിക്കുന്നതിനെതിരെ പഞ്ചായത്തിലെ 19 വാർഡുകളിലും ജനകീയ കമ്മറ്റികൾക്ക് രൂപം നൽകി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുറുക്കോട് മൊയ്തീൻ എംഎൽഎ മുന്നറിയിപ്പ് നൽകി. പരിപാടിയിൽ എൻജിനീയർ ഷറഫുദ്ദീൻ സിപി അധ്യക്ഷത വഹിച്ചു. ഞായറാഴ്ച രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ച മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാഷ് നയിച്ച സമരാഹ്വാനജാഥക്ക് കൺവെൻഷനിൽ സ്വീകരണം നൽകി. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ശ്രീ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പ്രസിഡൻറ് മജീദ് മാടമ്പാട്ട്, നർഗീസ് ടീച്ചർ, പത്മിനി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു. തലക്കാട് കമ്മിറ്റി സെക്രട്ടറി ശ്രീ മോഹൻദാസ് സ്വാഗതവും അബൂബക്കർ കട്ടച്ചിറ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)