ജനാർദ്ദനൻ പേരാമ്പ്ര നിര്യാതനായി-

ponnani channel
By -
0
 തിരൂർ:
കായിക വകുപ്പു മന്ത്രി വി അബ്ദുറഹ്മാൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തിരൂർ മാങ്ങാട്ടിരി ജനാർദനൻ പേരാമ്പ്ര (63) അന്തരിച്ചു. .കോഴി 'കോട് 'പേരാമ്പ്ര സ്വദേശിയാണ് . വെട്ടം എഎംയുപി സ്കൂൾ അധ്യാപകനായിരിക്കെ ഇൻഷൂറൻസ് ഡിപ്പാർട്ട്മെൻ്റിൽ ചേർന്നു. സീനിയർ സൂപ്രണ്ടായി കോഴിക്കോട് ജില്ലാ ഇൻഷൂറൻസ് ഓഫീസിൽ നിന്നാണ് വിരമിച്ചത്. കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂരിൻ്റെ ജനറൽ സെക്രട്ടറിയാണ്. വി അബ്ദുറഹിമാൻ താനൂർ എം എൽ എ ആയിരിക്കെ പി എ ആയിരുന്നു. നിലവിൽ മന്ത്രിയുടെ അഡീഷണൽ പി എസ് ആണ്. മൃതദേഹം വ്യാഴം രാവിലെ 11 മണി വരെ മാങ്ങാട്ടിരിയിൽ പൊതുദർശനത്തിന് വെച്ച ശേഷം സ്വദേശമായ പേരാമ്പ്രയിലേക്ക് കൊണ്ട് പോകും
ഭാര്യ: വെട്ടം എ.എം.യു.പി സ്ക്കൂൾ പ്രധാനാധ്യാപിക രാജി .. മകൾ: അമ്മു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)