*
പൊന്നാനി: 48 വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ 57 വയസ്സുകാരന് 12 വര്‍ഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.നരിപ്പറമ്പ് സ്വദേശി നാരായണനെയാണ് കോടതി ശിക്ഷിച്ചത്.
പ്രതി പരാതിക്കാരിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി 28-11-19 തിയ്യതി വീട്ടിലേക്ക് അതിക്രമിച്ച് കയറി ഉന്തിമറിച്ച് താഴെയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. പൊന്നാനി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം 566/19 കേസ്സിലെ പ്രതി നാരായണന് ( 57 ) *12 വര്‍ഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം അധിക കഠിന തടവിനുമാണ് ശിക്ഷിച്ചത്. പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ശ്രീമതി സുബിത ചിറക്കല്‍ ആണ് ശിക്ഷ വിധിച്ചത്
ഐ പി സി പ്രകാരം 10 വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം അധിക കഠിന തടവുമാണ് വിധിച്ചത്.
പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കുന്നതാണ്. കൂടാതെ അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
പൊന്നാനി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന സണ്ണി ചാക്കോ, സബ് ഇന്‍സ്‌പെക്ടറായിരുന്ന ബേബിച്ചന്‍ ജോര്‍ജ്, അനില്‍ കുമാര്‍ സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഞ്ജുള എന്നിവരായിരുന്നു കേസ്സ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ക.കെ സുഗുണ ഹാജരായി, പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 16 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 13 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്.പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ പ്രീത. MC പ്രോസീക്യൂഷനെ സഹായിച്ചു.പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു