സബ്ജില്ല സുബ്രതോ കപ്പ്:കിരീടം ചൂടി ഐ.എസ്.എസ് പൊന്നാനി...

ponnani channel
By -
0 minute read
0

പൊന്നാനി : എടപ്പാൾ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൊന്നാനി സബ്ജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-17 വിഭാഗം ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് എ.വി ഹയർസെക്കണ്ടറി സ്കൂളിനെ പരാജയപ്പെടുത്തി പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പി.വി ആദിൽ ഷാൻ ഇരട്ട ഗോൾ നേടി...

ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുനവ്വിറിന്റെ ഗോളിൽ എതിരില്ലാത്ത ഒരു ഗോളിന് എം.ഇ.എസ് ഹയർസെക്കണ്ടറി സ്കൂളിനെയും സെമിഫൈനൽ മത്സരത്തിൽ ഗോൾ കീപ്പർ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സൽമാനിന്റെ മിന്നും പ്രകടനം കൊണ്ട് പെനാൽറ്റി ഷൂട്ടൗട്ടിൽ പൊന്നാനി എം.ഐ ഹയർ സെക്കണ്ടറി സ്കൂളിനെയും പരാജയപ്പെടുത്തി കൊണ്ടാണ് ഫൈനലിൽ പ്രവേശിച്ചത്...


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)