ചങ്ങരംകുളം: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടും ഉപരി പഠനത്തിന് സാധിക്കാതെ വരുന്ന സാഹചര്യമാണുള്ളത് അടിയന്തിരമായി വിദ്യാർത്ഥികളുടെ ആശങ്കകൾ അകറ്റാൻ ഭരണകൂടം തയ്യാറാകണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.
പൊന്നാനി മണ്ഡലം ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി മലബാറിനോട് പ്രതേകിച്ച് മലപ്പുറം ജില്ലയോട് തുടരുന്ന ഈ അനീതി അവസാനിപ്പിക്കാൻ ഗവൺമെൻ്റ് തയ്യാറാകാതിരുന്നാൽ ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്നും അദ്ധേഹം പറഞ്ഞു.
പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി,ജില്ലാ ജോയിന്റ് സെക്രട്ടറി ഷംലിക് കടകശ്ശേരി വിഷയാവതരണം നടത്തി
മണ്ഡലം പ്രസിഡന്റ് ഇസ്മായീൽ പുതുപൊന്നാനി അദ്ധ്യക്ഷത വഹിച്ചു
എം. മൊയ്തുണ്ണി ഹാജി, കുമ്മിൽഅബ്ദു,ഷമീർ പാവിട്ടപ്പുറം എന്നിവർ സംസാരിച്ചു.
ഫസൽവെളിയങ്കോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
സെക്രട്ടറി നിഷാദ് ചങ്ങരംകുളം സ്വാഗതവും
ട്രഷറർ ഒ.വി. ബക്കർ നന്ദിയും പറഞ്ഞു.