തിരൂർ: പൊന്നാനിയുടെ നിയുക്ത എം.പി ഡോ. എം.പി അബ്ദുസ്സമദ് സമദാനിക്ക് കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗിന്റെ നേതൃത്വത്തില്‍
പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം, കോട്ടക്കല്‍ അസംബ്ലി മണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് സമർപ്പിച്ചു.
2024 ഏപ്രില്‍ മുതല്‍ 2024 ജൂണ്‍ 4 വരെയുള്ള രണ്ട് മാസ കാലത്തെ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ സമഗ്രറിപ്പോര്‍ട്ടില്‍ ഇ.വി.എം.മെഷിന്‍ സെറ്റിങ്ങ്, തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍, യു.ഡി.എഫ്, പോളിങ്ങ് ബൂത്ത്തല ഏജന്റുമാര്‍ക്കുള്ള പരിശീലനം, തെരഞ്ഞെടുപ്പിലെ പോളിംങ്ങ് ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍, വോട്ട് കൗണ്ടിംങ്ങ് ഏജന്റുമാര്‍ക്കുള്ള പരിശീലനം, വോട്ട് കൗണ്ടിംഗ് പ്രവര്‍ത്തനങ്ങള്‍, പൊന്നാനി പാര്‍ലിമെന്റ്, കോട്ടക്കല്‍ അസംബ്ലിതല പോളിങ്ങ് ബൂത്ത് തലത്തിലുള്ള വോട്ടിങ്ങ് കണക്കുകള്‍ എന്നിവ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പൊന്നാനി പാർലമെൻ്റ് മണ്ഡലത്തിലെ 50 പരം പേർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം.റഷീദാണ് ഇന്നലെ മാറാക്കരയിലെ പര്യടന പരിപാടിക്കിടെ റിപ്പോർട്ട് സമര്‍പ്പിച്ചത്. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ മധുസൂദനന്‍ മാറാക്കര, കണ്‍വീനര്‍ സലാം വളാഞ്ചേരി, ബഷീര്‍ രണ്ടത്താണി, എ.പി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍, അഹമ്മദ് മാസ്റ്റര്‍, റഷീദ് കീഴിശ്ശേരി, മൊയ്തു കോരങ്ങത്ത്, ഇബ്രാഹിം കുട്ടി ചേങ്ങോട്ടൂര്‍, മൊയ്തു കുറ്റിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.