നഗരസഭാകാര്യാലയം ഇനി മുതൽ ഭിന്ന ശേഷി വയോജന സൗഹൃദ കേന്ദ്രമാകും .

ponnani channel
By -
0
ഭിന്ന ശേഷിക്കാർക്കും വയോജനങ്ങൾക്കും രോഗികൾക്കും നഗരസഭയിലെ മുകൾ നിലകളിലെത്താൻ ഇനി പടവുകൾ കയറി പ്രയാസപ്പെടേണ്ട.
ലിഫ്റ്റ് പ്രവർത്തനസജ്ജം

വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്ന വയോജനങ്ങൾക്കും ഭിന്ന ശേഷിക്കാർക്കും നഗരസഭ ചെയർമാൻ സെക്രട്ടറി എഞ്ചിനീയർ എന്നിവരെ കാണാൻ പടവുകൾ കയറി പ്രയാസപ്പെടേണ്ട അവസ്ഥയ്ക്ക് ലിഫ്റ്റ് പ്രവർത്തനം ആരംഭിച്ചതോടെ പരിഹാരമായി.

നഗരസഭ ഭിന്ന ശേഷി വയോജന സൗഹൃദ കേന്ദ്രമാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2023-24 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി നഗരസഭ ഓഫീസിൽ ലിഫ്റ്റ് സ്ഥാപിച്ചത്.



ലിഫ്റ്റിൻ്റെ പ്രവർത്തനോത്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.

വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻമാരായ അജീന ജബ്ബാർ, രജീഷ് ഊപ്പാല , ഷീന സുദേശൻ ടി. മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു. , ജനപ്രതിനിധികൾ , ജീവനക്കാർ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാർഡ് കൗൺസിലർ ആബിദ സ്വാഗതവും സൂപ്രണ്ട് അഭിലാഷ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)