തിരുർ :സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഊട്ടിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് അപകടം.

ponnani channel
By -
0
തിരുർ :സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഊട്ടിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് അപകടം.
 പത്ത് പേർക്ക് ഗുരുതര പരിക്ക്. തിരൂരിൽ നിന്ന് ഊട്ടിയിലേക്ക് പോയ വളവന്നൂർ അല്ലൂർ സ്വദേശികളായ നീർക്കാട്ടിൽ സൈനുദ്ദീൻ (54) ഭാര്യ ഖദീജ(48) മക്കളായ ജുബൈരിയ(30)
 സക്കീനത്ത് സുനൈന (26) മുഹമ്മദ് ഇസ്മായിൽ (19) മുഹമ്മദ് സുഹൈൽ (13) എന്നിവർക്കും നാല് കുട്ടികൾക്കുമാണ് പരിക്കേറ്റത്.പരിക്ക് ഗുരുതരമാണ്.അപകടനില തരണം ചെയ്തിട്ടുണ്ട്... ഗുരുതര പരിക്കേറ്റ രണ്ടുപേരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഷാർജയിൽ ജോലിചെയ്യുന്ന സൈനുദ്ദീൻ പെരുന്നാൾ പ്രമാണിച്ച് നാട്ടിലെത്തി കുടുംബസമേതം ഊട്ടിയിലേക്ക് യാത്ര തിരിച്ചത്.കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച് കൊക്കയിലേക്ക് മറിയുകയായിരുന്നു... താഴ്ചയിലേക്കാണ് കാർ പതിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)