അനധികൃത മത്സ്യബന്ധനം.. വലവിരിച്ച് ഫിഷറീസ് വകുപ്പ്

ponnani channel
By -
0

കൂട്ടായിമംഗലംകടവിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചു. 

ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്ക വരികയാണ്.

ജലമലിനീകരണം, അമിത മത്സ്യബന്ധനം, ചെറുമത്സ്യങ്ങളെ പിടിച്ചെടുക്കല്‍, നിരോധിത മത്സ്യബന്ധന രീതികള്‍ എന്നിവ മൂലം ഉള്‍നാടന്‍ മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് പട്രോളിങ് ശക്തമാക്കിയത്.

മത്സ്യപ്രജനന സമയത്ത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞ് ചെറിയ കണ്ണികൾ ഉള്ള വലകളും മുളങ്കാലുകളും ഉപയോഗിച്ച് നിർമ്മിച്ചിരുന്ന തടയും കെണികളും റെസ്ക്യൂ കാർഡിന്റെ സഹായത്തോടെ നീക്കം ചെയ്തു.

ജൂൺ ജൂലൈ മാസങ്ങളിൽ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാൽ മത്സ്യബന്ധനം നടത്തുന്നവരെ പിടികൂടുന്നതിനെതിരെ ഫിഷറീസ് വകുപ്പ് ആക്ട് പ്രകാരം ശക്തമായ നടപടി സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

വരുംദിവസങ്ങളിലും ജില്ലയിലുടനീളം പരിശോധന നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ പ്രശാന്തൻ അറിയിച്ചു. 

പുറത്തൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഷിജി എ.എഫ്,,ഫിഷറീസ് ഓഫീസർ അനഘ, സുരാജ്, ജഷീദ, മുഹമ്മദ്‌ അഷറഫ്, മൻസൂർ, അബ്ദുൽ ജലീൽ, ദിനേശൻ തുടങ്ങിയ ഫിഷറീസ് വകുപ്പ് ജീവനക്കാർ പങ്കെടുത്തു.

പൊതുജലാശയങ്ങളില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഫിഷറീസ് മേധാവിയേയോ ഇന്‍ലാന്റ് പട്രോളിങ് സ്‌ക്വാഡിനെയോ വിവരം അറിയിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ : 0494: 2666428.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)