പൊന്നാനി:2026 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ 99 താം സ്ഥാപക ദിനമാണ് ജൂൺ 26 സമസ്ത സെന്റിനറി യുടെ ഭാഗമായി 2024 എസ്.വൈ.എസ് പ്ലാറ്റിനം ഇയറായി ആഘോഷിക്കുകയാണ്. പ്ലാറ്റിനം ഇയറിന്റെ വൈവിദ്യമാർന്ന കർമ്മ പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമാണ് സ്ഥാപക ദിന പ്രകടനങ്ങൾ സർക്കിൾ കേന്ദ്രങ്ങളിൽനടന്നു. എസ്.വൈ.എസ് പൊന്നാനി സർക്കിൾ പ്രകടനം അശ്ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ) ന്റെ മഖാം സിയാറത്തോടെ ആരംഭിച്ച പ്രകടനം പൊന്നാനി മരകടവ് സെന്ററിൽ സമാപിച്ചു. സർക്കിൾ പ്രസിഡന്റ് സി.എം യഹ് യ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. സമസ്ത മേഖല സെക്രട്ടറി അലി സഅദി, കേരള മുസ്ല്ലിം ജമാ അത്ത് പൊന്നാനി സോൺ സെക്രട്ടറി സിദ്ധീഖ് അൻവരി, എസ്.വൈ.എസ് സോൺ സെക്രട്ടറി സെക്കീർ കെ.വി കടവ്, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, അനസ് അംജദി, താജുദ്ധീൻ നിസാമി, സൈനുൽ ആബിദീൻ അഹ്സനി, സൈനുദ്ധീൻ മുസ്ലിയാർ തുടങ്ങിയ വർ നേതൃത്വം നെൽകി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപകദിനം പ്രകടനം നടത്തി
By -
6/26/2024 08:54:00 AM1 minute read
0
Tags: