ലഹരി വിരുദ്ധ ദിനം ആചരിച്ചു
പൊന്നാനി : ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പൊന്നാനി ടി ഐ യു പി സ്കൂളിൽ പരിപാടികൾ സംഘടിപ്പിച്ചു
പോസ്റ്റർ രചന, ലഹരി വിരുദ്ധ സിനിമ പ്രദർശനം സംഘടിപ്പിച്ചു
സോഷ്യൽ ആക്ടിവിസ്റ്റ് ജാസിം ഹുസൈൻ ബോധവത്കരണ ക്ലാസ്സ് നടത്തി
പി ടി എ പ്രസിഡന്റ് പി പി കബീർ അധ്യക്ഷത വഹിച്ചു ഹെഡ് മാസ്റ്റർ കോയ മാഷ്, സ്റ്റാഫ് സെക്രട്ടറി എ നസീറ സംസാരിച്ചു
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പൊന്നാനി ഉപ ജില്ലാ സെക്രട്ടറി ഫത്താഹ് പൊന്നാനി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു