മലപ്പുറം : വർധിച്ചു കൊണ്ടിരിക്കുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ അടിയന്തിരമായി വിപണിയിൽ ഇടപെടണമെന്ന് എസ് ഡി റ്റി യു മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
സാധാരണക്കാരന്റെ നട്ടെല്ല് ഓടിക്കുന്ന രീതിയിൽ വിലക്ക യറ്റം അനുദിനം രൂക്ഷമയികൊണ്ടിരിക്കുകയാണെന്നു യോഗം കൂട്ടിച്ചേർത്തു
സംസ്ഥാന സമിതിയംഗം ഹനീഫ കരുമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി അധ്യക്ഷത വഹിച്ചു
ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത്, ട്രഷറർ അൻസാരി കോട്ടക്കൽ, വൈസ് പ്രസിഡന്റുമാരായ കാദർ എടപ്പാൾ, എൻ മുജീബ്, യൂനുസ് മഞ്ചേരി, ജില്ലാ സമിതിയംഗങ്ങളായ സിറാജ് പടിക്കൽ, സി പി മുജീബ് സംസാരിച്ചു