മികച്ച സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവാർഡിൽ 2-ാം സ്ഥാനം തിരൂർ കോ-ഓപ്പറേറ്റീവ് കോളേജിന് ലഭിച്ചു.

ponnani channel
By -
0
തിരൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എജ്യൂക്കേഷൻ സൊസൈറ്റി Ltd No.M 315 (കോ-ഓപ്പറേറ്റീവ് കോളേജ് തിരൂർ)

2024ലെ കേരള സർക്കാർ സഹകരണവകുപ്പിന് കീഴിലെ മികച്ച സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവാർഡിൽ 2-ാം സ്ഥാനം തിരൂർ കോ-ഓപ്പറേറ്റീവ് കോളേജിന് ലഭിച്ചു. 06/07/2024 ശനിയാഴ്ച‌ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് കോട്ടയത്ത് വെച്ച് നടന്ന ചടങ്ങിൽ കോളേജ് അധികൃതർ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി. 50000/- രൂപയും, മൊമെന്റൊയും സർട്ടിഫിക്കറ്റുമാണ് 2-ാം സ്ഥാനക്കാർക്ക് ലഭിക്കുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ഈ അവാർഡ് തിരൂർ കോ-ഓപ്പറേറ്റീവ് കോളേജിനെ തേടിയെത്തുന്നത്. വിദ്യാർത്ഥിക ളുടെ എണ്ണം, മികച്ച റിസൾട്ട്, കമ്പൂട്ടർ സെൻ്റർ ഉൾപ്പെടെ ആരംഭിക്കുവാൻ സാധിച്ചതാണ് സ്ഥാപനത്തെ അവാർഡിനർഹയാക്കിയത്.

+2, ഡിഗ്രി, പി.ജി കോഴ്‌സുകൾ നടത്തുന്ന കോ-ഓപ്പറേറ്റീവ് കോളേജ്, ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ വിത്ത് ഓട്ടോകാർഡ് & ടോട്ടൽ സ്റ്റേഷൻ കോഴ്‌സ് നട ത്തുന്ന കോ-ഓപ്പറേറ്റീവ് ഐ.ടി.ഐ, മത്സര പരീക്ഷകളുടെ കോച്ചിങിനായുള്ള കോ- ഓപ്പറേറ്റീവ് അക്കാദമിക് ഫോർ കരിയർ എക്‌സലൻസ് (CACE) അക്കൗണ്ടിംഗ് കോഴ്സു‌കൾ പഠിപ്പിക്കുന്ന 'CALCULUS' College for Accounting & IT എന്നിവയാണ് സൊസൈറ്റി നടത്തുന്ന സ്ഥാപനങ്ങൾ.

വാർത്ത സമ്മേളനത്തിൽ ഭരണസമിതി പ്രസിഡൻ്റ് കെ.വി.പ്രസാദ്, വൈസ് പ്രസിഡൻറ് വി.പി.ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി കെ.പി.ഷാജിദ്, പ്രിൻസിപ്പാൾ എം.എം. രവീന്ദ്രൻ ഡയറക്ട‌ർമാരായ ഉമ്മർ ഫാറൂക്ക് മാസ്റ്റർ.കെ.എം, സുജയ.കെ. യോഗേഷ്.സി., എന്നിവർ പങ്കെടുത്തു.

ഈ വർഷം കോളേജിൽ അഡ്‌മിഷൻ എടുക്കുന്ന നിർധന വിദ്യാർത്ഥികൾ ക്കുള്ള ഫീസിളവ് പദ്ധതിയുടെ പ്രഖ്യാപനവും കോളേജ് അധികൃതർ നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)