പൊന്നാനി കുണ്ടു കടവ് ജംഗ്ഷൻ റോഡിലെ അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്തു

ponnani channel
By -
0

 പൊന്നാനി നഗരസഭ കുണ്ടുകടവ് ജംഗ്ഷനിലെ അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്തു. പൊതു റോഡ് കയ്യേറിയും ഗതാഗത തടസ്സം സൃഷ്ടിച്ചും കാൽനട തടസ്സം സൃഷ്ടിച്ചും അനധികൃത കച്ചവടം നീക്കം ചെയ്യുന്നതിന് നഗരസഭ നിർദേശം നൽകിയിരുന്നെയെങ്കിലും നിർദ്ദേശം പാലിക്കാതെ വീണ്ടും കച്ചവടം നടത്തിയവരെയാണ് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. പരിസരത്ത് മത്സ്യ കച്ചവടവും ചായക്കച്ചവടവും നടത്തി മലിനജലവും മറ്റു മാലിന്യങ്ങളും നിക്ഷേപിച്ച് പരിസരം മലിനമാക്കുകയും പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതരത്തിലായിരുന്നു പ്രസ്തുത കച്ചവടങ്ങൾ.പ്രസ്തുത സ്ഥലത്ത് തുടർന്നും നഗരസഭയുടെ നേതൃത്വത്തിൽ പരിശോധനകളും നടപടികളും ഉണ്ടാവുന്നതാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. പരിശോധനയിൽ നഗരസഭാ സെക്രട്ടറിക്കൊപ്പം നഗരസഭ ക്ലീൻ സിറ്റി മാനേജർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, നഗരസഭ എൻജിനീയറിങ് ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി വിഭാഗം എൻജിനീയർമാർ -ഓവർസിയർമാർ, പൊന്നാനി പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)