ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം

ponnani channel
By -
1 minute read
0

 തിരൂർ എം ഇ എസ് സെന്റർ സ്കൂളിൽ വെച്ച് രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ച് വിശിഷ്ടാതിഥിയായി എത്തിയ മലപ്പുറം ആർ ടി ഒ എൻഫോഴ്‌സ്മെന്റ് വിഭാഗം ഓഫീസറായ നസീർ പി എ ക്ലാസ്സെടുത്തു. "കണ്ണുകൊണ്ട് കാണുന്നതും കാതുകൊണ്ട് കേൾക്കുന്നതും ആയ സംഗതികളെ ഒരേസമയം തലച്ചോറിൽ എത്തിച്ച് പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ ഡ്രൈവർ എന്നും റോഡിലെത്ര തിരക്കേറിയാലും കുണ്ടും കുഴിയും ഉണ്ടെങ്കിലും വണ്ടിയിലുള്ള യാത്രക്കാർ അതൊന്നുമറിയാത്ത വിധത്തിൽ വണ്ടിയോടിക്കുന്നവനാണ് നല്ല ഡ്രൈവർ എന്നും" സൂചിപ്പിച്ചു.സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ വി പി സ്വാഗതം പറഞ്ഞു. രക്ഷിതാവായ ശ്രീധരൻ ഡ്രൈവറായ ദാസൻ എന്നിവർ ചേർന്ന് വിശിഷ്ടാതിഥിക്കു മൊമെന്റോ സമ്മാനിച്ചു. സ്കൂൾ സെക്രട്ടറി സലാം പി ലില്ലിസ് വിശിഷ്ടാതിഥിയെ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബെന്നി പി ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)