തോണി അപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു

ponnani channel
By -
0
തോണി അപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു.

ചങ്ങരംകുളം  

നന്നംമുക്ക് പഞ്ചായത്തിലെ നീലെയിൽ കോൾപടവിൽ തോണി അപകടത്തിൽ മരണപ്പെട്ട ചിയ്യാനൂർ സ്വദേശി സച്ചിൻ, നന്നംമുക്ക് തരിയത്ത് സ്വദേശി ആഷിക് എന്നിവരുടെ വീടുകൾ കേരള ഹജ്ജ് കമ്മിറ്റി അംഗം കെ മുഹമ്മദ് കാസിം കോയ, കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് അംഗം സിദ്ധീഖ് മൗലവി അയിലക്കാട് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. കുടുംബത്തെ സമാശ്വസിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായ ഷെരീഫ് ചിയ്യാനൂർ, ഇസ്മായിൽ പള്ളിക്കര, ഇബ്രാഹിം ഹാജി, ഇസ്മായിൽ അൻവരി സംഘത്തോടൊപ്പവുണ്ടായി. കുടുംബത്തിന് അർഹമായ സഹായം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)