മലമ്പനി താലൂക് ആശുപത്രി സുപ്രണ്ടിനെ ഉപരോധിച്ച് മുസ്‌ലിം ലീഗ്

ponnani channel
By -
0

പൊന്നാനിയിലെ രണ്ടു പേർക്ക് മലമ്പനി സ്ഥീരികരിച്ച് കൊണ്ട് തെറ്റായ ലാബ് റിപോർട്ട് നല്കിയതിൽ പ്രതിഷേധിച്ച് പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ മുസ്ലിം ലീഗ് പ്രവർത്തകർ ഉപരോധിച്ചു.
പൊന്നാനി താലൂക്ക് ആശുപത്രിയിലെ ലാബിലെ പരിശോധനയിൽ രണ്ടു പേർക്ക് മലമ്പനി സ്ഥിരീകരികുക്കയും വ്യാപകമായ ആശങ്ക ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ കോളേജിലെ പരിശോധനയിൽ മലമ്പനി ഇല്ലന്ന് സ്ഥിരീകരികുക്കയും ചെയ്തു. രാഷ്ടീയ പ്രേരിതമായി ലാബിൽ വേണ്ടത്ര യോഗ്യതയില്ലാത്ത താല്കാലിക ജീവനക്കാരെ നിയമിക്കുന്നത് മൂലയാണ് ഇത്തരം ഗുരുതര പിഴവുകൾ സംഭവികുന്നതെന്ന് ലീഗ് നേതാകൾ കുറ്റപ്പെടുത്തി. താല്കാലിക ജീവനകാരെ പിരിച്ചു വിടണമെന്നും,ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും എച്ച്.എം. സി യോഗം ഉടൻ വിളിച്ച് ചേർക്കണമെന്നും ലീഗ് നേതൃത്വത്വം ആവശ്യപ്പെട്ടു.
എം.പി .നിസാർ , റഫീഖ് തറയിൽ , കുഞ്ഞുമോൻ ഹാജി, യു.കെ. അമാനുള്ള ,എൻ ഫസലുറഹ്മാൻ, എ എ റഊഫ് ഫർഹാൻ ബിയ്യം റാഷിദ് നാലകത്ത് , അസ്‌ലം,പരീക്കുട്ടി , ഇബ്രാഹിം മരകടവ് തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)