വിഷൻ പ്രോഗ്രാം

ponnani channel
By -
0


സീനിയർ സെക്കൻഡറി എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂരിലെ വിഷൻ പ്രോഗ്രാം ജൂലൈ 20 ന് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്. സ്കൂളിന്റെ തന്നെ അഭിമാനകരമായ ഒരു പരിപാടിയാണ് ഇത്. വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഷൻ പ്രോഗ്രാമിൽ 2024-25 അധ്യയന വർഷത്തിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനമാണ് നടക്കുന്നത്.

 വിദ്യാർത്ഥികളുടെ അക്കാദമിക്ക് മികവ് വളർത്തുന്നതിനും വ്യക്തിഗത വികസനത്തിനും കലാകായിക വികസനത്തിനും ഒക്കെയുള്ള അന്തരീക്ഷമാ ണ് എം. ഇ. എസ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികളിലെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. സ്കേറ്റിംഗ്, ചിത്രരചന, വെസ്റ്റേൺ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സംഗീതം,തായ്‌ക്കോണ്ടോ, കരാട്ടെ, ചെസ്സ്, ടേബിൾ ടെന്നീസ്,റൂബിക്സ് ക്യൂബ്, അബാക്കസ്, ATLതുടങ്ങിയവ ഇതിൽപ്പെടുന്നു. കൂടാതെ വിദ്യാർഥികളെ പ്രസംഗ കലയിൽ മികവുപുലർത്തുന്നവരാക്കി മാറ്റാൻ വേണ്ട പരിശീലനവും നൽകുന്നുണ്ട്.

 സമൂഹത്തിൽ പലവിധത്തിലുള്ള കഷ്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വി ഫോർ യു സംരംഭം സ്കൂളിൽ ഒരുക്കിയിരിക്കുന്നു
സമൂഹത്തിൽ ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെ തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ തുടങ്ങിയ പദ്ധതിയാണ് V4U. സേവനമനോഭാവമുള്ള കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിൽ സ്വരൂപിച്ച വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും അർഹതപ്പെട്ടവരിലേക്ക് എത്തിച്ചുകൊണ്ട് സമൂഹശ്രദ്ധ നേടുകയാണ് തിരൂർ എം.ഇ.എസ് സ്കൂളിലെ V4U പദ്ധതി.

 സബ് കലക്ടറും തിരൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റും ആയ മിസ്റ്റർ സച്ചിൻ കുമാര്‍ യാദവ് ഐ എ എസ് , ടെലിവിഷനിൽ അശ്വമേധം പരിപാടിയുടെ അവതാരകനായ മിസ്റ്റർ ജി എസ് പ്രദീപ് തുടങ്ങിയവർ പരിപാടിയിൽ വിശിഷ്ടാതിഥികളായി എത്തുന്നു. ഹെഡ് ബോയ്, ഹെഡ് ഗേൾ,ഹൗസ് ക്യാപ്റ്റന്മാർ, സ്പോർട്സ് ക്യാപ്റ്റൻ,ക്യാബിനറ്റ് അംഗങ്ങൾ തുടങ്ങിയവരുടെ സ്ഥാ നാരോഹണവും നിർവഹിക്കുന്നതാണ്.10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെ ഈ പരിപാടിയിൽ ആദരിക്കുകയും ചെയ്യും.

  ആനിമെമ്മോറിയൽ,മനോജ് മെമ്മോറിയൽ, ബെന്യാമിൻ മെമ്മോറിയൽ തുടങ്ങിയ പുരസ്കാരങ്ങൾ 10, 12 ക്ലാസുകളിലെ ഉന്നത വിജയം നേടിയവർക്ക് പരിപാടിയിൽ വിതരണം ചെയ്യും. സ്കൂൾ മാഗസിൻ പ്രകാശനവും ഇതോടൊപ്പം നടക്കും.



പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
1.അൻവർ സാദത്ത് കള്ളിയത്ത് (ചെയർമാൻ, എം.ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ)
2. സലാം പി ലില്ലിസ് ( സെക്രട്ടറി, എം. ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ)
3. അബ്ദുൽ ജലീൽ കൈനിക്കര ( ട്രഷറർ , എം ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ)
 4.റഷീദ് പി എ ( വൈസ് ചെയർമാൻ എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ )
5. നജുമുദീൻ കല്ലിങ്ങൽ ( ജോയിന്റ് സെക്രട്ടറി എം. ഇ.എസ് സെൻട്രൽ സ്കൂൾ തിരൂർ )
6.മധുസൂദനൻ വി.പി ( പ്രിൻസിപ്പൽ , എം. ഇ. എസ് സെൻട്രൽ സ്കൂൾ, തിരൂർ)
7. ബെന്നി പി. ടി ( വൈസ് പ്രിൻസിപ്പൽ , എം.ഇ. എസ് സെൻട്രൽ സ്കൂൾ, തിരൂർ)
8. ഷിബു പി പി ( സി സി എ ചീഫ് കോഡിനേറ്റർ , എം. ഇ. എസ് സെൻട്രൽ സ്കൂൾ, തിരൂർ)
9. ശോഭന എം.കെ ( പി. ആർ. ഒ.)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)