വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് തലക്കാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ponnani channel
By -
0 minute read
0

തിരൂർ : സമര തെരുവ് തീർത്ത് പെൺകരുത്തിന്റെ അഞ്ചാണ്ട് എന്ന തലകെട്ടിൽ സ്‌ഥാപക ദിന പരിപാടികളോടനുബന്ധിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് തലക്കാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ്‌ റജീന വളാഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. നോർത്ത് ബി പി അങ്ങാടി പുതിയിൽ ഹൗസിൽ നടന്ന പരിപാടിയിൽ തലക്കാട് കുടുംബരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജൂലിയ ഡേവിഡ് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി . ചടങ്ങിൽ 
വിമൻ ജസ്റ്റിസ് തലക്കാട് പഞ്ചായത്ത് കൺവീനർ സഹീറ ബാനു അധ്യക്ഷത വഹിച്ചു.അഡ്വക്കേറ്റ് ജെബിൻ ലായിക്ക് , ഡോക്ടർ ലുബ്‌ന ഷെറിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.പ്രായം ചെന്ന ആയിശയെ പൊന്നാട അണിയിച്ചു.സമീറ സ്വാഗതവും ആമീന വി കെ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)