അനശ്വര സാഹിത്യകാരൻ ബേപ്പൂർ സുൽത്താൻ എന്നറിയപെടുന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനത്തിൽ ബഷീർ അനശ്വരമാക്കിയ കഥാപാത്രങ്ങളായ പാത്തുമയും ആടും, ഒറ്റ കണ്ണൻ പോക്കർ, സാറാമ്മ, ആനവാരി രാമൻ നായർ, എട്ടുകാലി മമ്മൂഞ്ഞ്, സൈനബ,മജീദ്, പൊൻകുരിശ് തോമ എന്നീ കഥാപാത്രങ്ങൾക്ക് വിദ്യാർത്ഥികൾ വേഷപകർച്ച നൽകിയത് ഏറെ കൗതുകകരമായി. കഥാപാത്രങ്ങൾ തങ്ങളുടെ റോൾ അഭിനയിക്കുക കൂടി ചെയ്തത് ഏറെ രസകരവുമായി. ബഷീർ ദിനത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, ബഷീർ ചരിത്രം ഡോക്യുമെൻ്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടികൾക്ക് അധ്യാപകരായ യു മുഹമ്മദ്, റജില വിടി, ഫാസില കെ ടി ഒ, ലീന കെ, ഫൗസിയ ടി കെ എന്നിവർ നേതൃത്വം നൽകി
ബേപ്പൂർ സുൽത്താൻ്റെ ഓർമ്മ പുതുക്കി വെട്ടം എഎച്ച് എംഎൽപി സ്കൂൾ
By -
7/05/2024 08:07:00 PM0 minute read
0
Tags: