ലഹരിക്കെതിരെ കാമ്പയിൻ നടത്തും പൊന്നാനി :

ponnani channel
By -
0

മനുഷ്യ മനസ്സുകളെ മരവിപ്പിൻ്റെയും നിഷ്ക്രിയത്വത്തിൻ്റെയും ലോകത്തേക്ക് തള്ളിവിടുന്ന മാരക ലഹരി പദാർത്ഥങ്ങൾക്കെതിരെ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കാൻ കമ്മ്യൂണിറ്റി യൂത്ത് സേവേഴ്സ് ഫോറം (CYSF ) പൊന്നാനി ജനറൽ ബോഡി യോഗം തീരുമാനിച്ചു

ലഹരി എത്തിക്കുന്നവരെയും വില്പന നടത്തുന്ന സ്ഥാപനങ്ങളെയും നേരിൽ കണ്ട് ബോധവൽക്കരിക്കാനും പിൻമ്മാറിയില്ലെങ്കിൽ അവരുടെ പേര് വിവരങ്ങൾ പൊതു സമൂഹത്തിൽ പ്രദർശിപ്പിക്കാനും തീരുമാനിച്ചു
കാമ്പയിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും
മരക്കടവിലുള്ള OCR ഉസ്മാൻ സാഹിബ് സ്മാരക മന്ദിരത്തിൽ നടന്ന യോഗത്തിൽ ചെയർമാൻ എ കെരീമുള്ള മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു
വി എം അഷ്റഫ്, എ ജാഫർ, എ.എം സഫറുളള യൂസഫ്, യാസർ അറഫാത്ത് , പ്രസംഗിച്ചു
ജനറൽ സെക്രട്ടറി പി.പി കെരീം സ്വാഗതവും ട്രഷറർ യു അജ് സൽമുഹമ്മദ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)