തിരൂർ ബിപി അങ്ങാടി ബൈപാസ് റോഡിൽ വാഹന പരിശോധനക്കിടെ തിരൂർ തലക്കടത്തൂർ സ്വദേശിയെ 30 ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കുഴൽ പണം സ്കൂട്ടറിൽ കടത്തികൊണ്ടു പോവുന്നതിനിടെ പിടികൂടി.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വ്യാഴാഴ്ച വൈകീട്ടോടെ ബിപി അങ്ങാടി ജംഗ്ഷനിൽ പരിശോധന നടത്തിയത്.പരിശോധനക്കിടെ സ്കൂട്ടറിൽ വിവിധയിടങ്ങളില്‍ വിതരണത്തിനായി കൊണ്ടു വന്ന 30 ലക്ഷത്തി ഇരുപതിനായിരം രൂപയുമായി കുഴൽ പണവുമായി തലകടത്തൂര്‍ സ്വദേശി വടക്കിനിയേടത്ത് ഇബ്രാഹിംകുട്ടിയെ പിടികൂടിയത്.
SI ഡെന്നി,തിരൂർ ഡാൻസാഫ് അംഗങ്ങളായASI രാജേഷ്, സി.പി.ഒ മാരായ സിറാജ്,അനീഷ്,അരുൺ,നിധീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരൂർ