സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്ത് ഇംഗ്ലണ്ട് കബഡി താരം...

ponnani channel
By -
0

പൊന്നാനി: ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2024-25 അധ്യയന വർഷത്തിലെ സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കമ്പോഡിയയിൽ വെച്ച് നടക്കുന്ന കബഡി ലോകകപ്പ് ഇംഗ്ലണ്ട് ടീമിലേക്ക് സെലക്ഷൻ ലഭിച്ച മഷൂദ് പൊന്നാനി നിർവ്വഹിച്ചു...

മഷൂദിന് ഐ.എസ്.എസ് കുടുംബത്തിന്റെ അനുമോദനം അക്കാഡമിക് കോർഡിനേറ്റർ പി.വി അബ്ദുൽ ഖാദർ ഉപഹാരം നൽകി നിർവ്വഹിച്ചു...

2024-25 അധ്യയന വർഷത്തിലെ സ്പോർട്സ് ക്ലബ്ബിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഹെഡ്മിസ്ട്രസ്സ് പി. ഗീത പ്രഖ്യാപിച്ചു... പ്രസിഡന്റായി പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ സൽമാൻ, സെക്രട്ടറി ഒമ്പതാം വിദ്യാർത്ഥിനി ഫാത്തിമ സഫ, വൈസ് പ്രസിഡന്റായി ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി പി.വി ആദിൽ ഷാൻ, ജോയിന്റ് സെക്രട്ടറിമാരായി പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി സി.എൻ മർവ, ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഇഷ നൂറ, ട്രഷറർ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി പി.വി അബ്ദുല്ലക്കുട്ടി എന്നിവരാണ് ഭാരവാഹികൾ...

ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്...

സ്കൂൾ കോമ്പൗണ്ടിൽ നടന്ന പരിപാടികൾക്ക് കായികധ്യാപകരായ പി.പി ഫൈസൽ, വി.കെ സെമീൽ ഹൈസ്കൂൾ വിഭാഗം സ്പോർട്സ് കൺവീനർമാരായ ടി. ജിതേഷ്, ടി. സമീന എന്നിവർ നേതൃത്വം നൽകി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)