അന്താരാഷ്ട്ര കണ്ടൽക്കാടു സംരക്ഷണ ദിനം ആചരിച്ചു

ponnani channel
By -
0

ഗവണ്മെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂൾ & വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ബേപ്പൂർ എൻ. എസ്. എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 26 വെള്ളിയാഴ്ച അന്താരാഷ്ട്ര കണ്ടൽക്കാടു സംരക്ഷണ ദിനം ആചരിച്ചു 
സംരക്ഷണ ദിനത്തിന്റെ മുന്നോടിയായി കണ്ടൽ 
ചെടികൾ വെച്ചു പിടിപ്പിക്കുന്നതിന്റെ പ്രാധാന്യവും താല്പര്യവും മനസ്സിലാക്കുന്നതിനു എൻ എസ് എസ് വൊളണ്ടിയർമാർ ബേപ്പൂർ ഫിഷറീസ് വി. എച്. എസ്.ഇ യിലെ അദ്ധ്യാപകനും, ലോകത്തിലെ പ്രമുഖ
സ്ക്യൂബ ഡൈവറും, പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ എന്ന പുസ്തകത്തിന്റെ രചയിതാവുമായ അരുൺ അലോഷ്യസിന്റെ നേതൃത്വത്തിൽ ബേപ്പൂർ ഫിഷിങ് ഹാർബർ പരിസരത്തെ വീടുകളിൽ സർവ്വേ നടത്തി 
കൂടാതെ ബേപ്പൂർ ഫിഷിങ് ഹാർബർ പരിസരത്തിന് അകലെ ചതുപ്പ് നിലത്തു കണ്ടൽ തൈ 
നട്ടുപിടിപ്പിച്ചു. നടീൽ വാർഡ് കൗൺസിലർ ഗിരിജ ടീച്ചർ നിർവ്വഹിച്ചു.
കണ്ടൽ വനങ്ങളുട പ്രാധാന്യത്തെക്കുറിച്ച് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ വിജയകുമാർ എം. സി.ക്ലാസ്സെടുത്തുപ്രിൻസിപ്പൽ ആയിഷ സജ്‌ന എം, പി ടി എ പ്രസിഡന്റ്‌ സ്വപ്ന കെ പി. SMC അംഗം പ്രേമൻ, 
 എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജയൻ വി എന്നിവർ പ്രസംഗിച്ചു .കണ്ടൽ 
വനങ്ങളളെക്കുറിച്ചുള്ള ബോധവൽക്കരണ ഡോക്യൂമെന്ററി പ്രദർശനം നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ ടീം അംഗം മുഹമ്മദ്‌ സക്കീർ പി പി നിർവ്വഹിച്ചു. സർവ്വേ റിപ്പോർട്ട്‌ വോളണ്ടിയർ സെക്രട്ടറി മുഹമ്മദ് മിർഷാദ് പി പി അവതരിപ്പിച്ചു.സർവ്വേ റിപ്പോർട്ട്‌ ഗവണ്മെന്റിന് സമർപ്പിച്ചു.
സ്റ്റാഫoഗങ്ങളായ നിധീഷ് നടേരി, ഷിനൂബ് വി, ഷിയാസ് ടി പി, ഗ്രീൻസി ഷാജി, ലീന ഷജ്ലു ,മനോജ്‌ ടി , സുധീഷ് ടി വി , രാജൻ നെല്ലിക്കോട്ട് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)