കേന്ദ്ര ബജറ്റിൽ അവഗണന യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. പൊന്നാനി: കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും കേരളത്തിലെ വികസന കാര്യങ്ങൾക്ക് തടസ്സം നിൽക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ചും ഈഴുവത്തിരുത്തി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് കേരളത്തിൻ്റെ ഭൂപടം അയച്ച് കൊടുത്ത് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി പ്രിൻസിയുടെ അധ്യക്ഷതയിൽ ഡിസിസി മെമ്പർ പുന്നക്കൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ,സെക്രട്ടറി പ്രദീപ് കാട്ടിലായിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ വി സുജീർ, കെ പി സോമൻ, പി വി സുബിക്സ്, പി സഫീർ, കെ റാഷിദ്, ഷിബിൻ, എം ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.
പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും കേന്ദ്രമന്ത്രിക്ക് കേരളത്തിൻ്റെ ഭൂപടം അയച്ച് പ്രതിഷേധിച്ചു.
By -
7/27/2024 05:23:00 AM0 minute read
0
Tags: