പൊന്നാനി സർക്കാർ ആശുപത്രികളിൽ സായാഹ്ന ഒ. പി കളുടെ പ്രവർത്തനം പുനരാരംഭിച്ചു.

ponnani channel
By -
0
പൊന്നാനി: മഴക്കാല പകർച്ച പനികളും സംക്രമിക രോഗങ്ങളും പടരുന്ന സാഹചര്യത്തിൽ പൊന്നാനി താലൂക്കാശുപത്രി ഉൾപ്പെടെ മൂന്നിടിങ്ങളിൽ ഈവനിങ് ഒ.പി പുനരാരംഭിച്ചു.
 പൊന്നാനി താലൂക്കാശുപത്രിക്ക് പുറമെ മാതൃശിശു ആശുപത്രി, ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഈവനിങ് ഒ.പി പുനരാരംഭിച്ചത്. എൻ.എച്ച്. എം വഴി നഗരസഭ താൽക്കാലിക ഡോക്ടറെ നിയമിച്ചാണ് ഈവനിങ് ഒ.പി യുടെ പ്രവർത്തനം പുനരാരംഭിച്ചത്. ഉച്ചക്ക് രണ്ട് മണി മുതൽ ഏഴ് മണി വരെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർക്ക് പുറമെയാണ് ഒപിയിൽ ഡോക്ടറുടെ സേവനമുണ്ടാവുക.മാതൃശിശു ആശുപത്രിയിലും താലൂക്കാശുപത്രിയിലും 
നിലവിൽ കാഷ്വാലിറ്റി ഡോക്ടർ തന്നെ ഒ.പിയിലെത്തുന്ന രോഗികളെ പരിശോധിക്കുന്ന സ്ഥിതിയായിരുന്നു. മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഒരു ഡോക്ടറുടെ അധിക സേവനം ലഭ്യമാക്കിയത്. ഈവനിങ് ഒ.പി യുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശൻ, കൗൺസിലർ ഇഖ്ബാൽ മഞ്ചേരി, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ്, ഡോ. അബ്ദുല്ല പൂക്കോടൻ, പി.ആർ.ഒ സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)