ആവേശം നിറഞ്ഞ് ഗ്രാന്റ് പാരന്റ്സ് ഡേ...

ponnani channel
By -
0

പൊന്നാനി : ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി & ഒന്നാം ക്ലാസ് വിഭാഗം സംഘടിപ്പിച്ച ഗ്രാന്റ് പാരന്റ്സ് ഡേ ആവേശം നിറഞ്ഞതും ശ്രദ്ധേയവുമായ പരിപാടിയായി മാറി...

മുതുവട്ടൂർ മഹല്ല് ഖാളിയും ഫാമിലി കൗൺസിലർ കൂടിയായ സുലൈമാൻ അസ്ഹരി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു...
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഐ.എസ്.എസ് സ്ഥാപനങ്ങളുടെ പ്രസിഡന്റ് പി.വി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പി.വി ബാവക്കുട്ടി മാസ്റ്റർ, സെക്രട്ടറി എം. മുഹമ്മദ്‌ മാസ്റ്റർ, പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസ്, അക്കാഡമിക് കോർഡിനേറ്റർ പി.വി അബ്ദുൽ ഖാദർ മാസ്റ്റർ, ഹെഡ്മിസ്ട്രസ്സ് പി. ഗീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു...

കെ.ജി വിഭാഗം അക്കാഡമിക് കൺവീനർ റഷീന സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.വി ഫൗസിയ നന്ദിയും പറഞ്ഞു. ഒന്നാം ക്ലാസ് വിദ്യാർത്ഥി സുബ്ഹാൻ ഹനീഫ് ഖിറാഅത്ത് നടത്തി...

തുടർന്ന് രക്ഷിതാക്കളുടെ കലാപരിപാടികളും രക്ഷിതാക്കൾക്കായുള്ള ആവേശം നിറഞ്ഞ ചില ഗെയിംസ് മത്സരങ്ങളും സംഘടിപ്പിച്ചു... രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും നടന്നു...

വല്യുപ്പയുടെയും വല്ല്യുമ്മയുടെയും കൂടെ നിന്ന് എടുത്ത ഫോട്ടോകൾ വിദ്യാർത്ഥികൾ പ്രിന്റ് ചെയ്ത് കൊണ്ടുവന്നതിന്റെ പ്രദർശനം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി...

കെ.ജി വിഭാഗം അക്കാഡമിക് കൺവീനർ റഷീനയുടെ കീഴിൽ കെ.ജി വിഭാഗത്തിലെ മുഴുവൻ അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)