മദ്യം പിടികൂടി പൊന്നാനി പോലീസ്,

ponnani channel
By -
0
അനധികൃതമായി വൻതോതിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 25 ലിറ്ററോളം വിദേശ മദ്യം പിടികൂടി പൊന്നാനി പോലീസ്, ഈഴുവതുരുത്തി വള്ളിക്കാട്ട് വളപ്പിൽ വീട്ടിൽ രാമദാസനെയാണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. വീട്ടിൽ അമിത അളവിൽ വിദേശ മദ്യം സൂക്ഷിച്ച് ചില്ലറ വിൽപ്പന നടത്തുകയും, കൂടാതെ വാഹനത്തിൽ കൊണ്ടുനടന്ന് വിൽപ്പന ചെയ്യുകയും മറ്റും ആയിരുന്നു ഇയാളുടെ രീതി, പൊന്നാനി CI ഫർഷാദിന്റെ നിർദ്ദേശപ്രകാരം പൊന്നാനി എസ് ഐ അരുൺ, പോലീസുകാരായ അരുൺ ദേവ്, അഭിലാഷ്, പ്രശോഭ്, സൗമ്യ എന്നിവർ ചേർന്നാണ് പ്രതിയെ തന്ത്രപൂർവ്വം പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)