മലപ്പുറം ജില്ലയിൽ പുതിയ ജില്ല രൂപീകരിക്കണം : റസാഖ് പാലേരി

ponnani channel
By -
0

പൊന്നാനി : മലപ്പുറം ജില്ലയിൽ പുതിയ 32 പഞ്ചായത്തുകളും പുതിയ ജില്ലയും രൂപീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി പൊന്നാനി മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു..

കേരളത്തിൽ ജന സഖ്യാനുപാതിക വിഭവ വിതരണത്തിന് വഴിയൊരുക്കും വിധം പഞ്ചായത്ത് രാജ് സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ മലപ്പുറം ജില്ലയിൽ പുതുതായി 32 പഞ്ചായത്തുകൾ പുതുതായി രൂപീകരിക്കണം.

മലപ്പുറം ജില്ലയിലെ പഞ്ചായത്തുകളിൽ ശരാശരി വോട്ടർമാരുടെ എണ്ണം 28,700 ആണ്. 46,016 വോട്ടുള്ള പഞ്ചായത്തുകൾ വരെ മലപ്പുറത്തുണ്ട്. ഇത് പരിഹരിക്കാൻ വാർഡുകൾ എണ്ണം വർദ്ദിപ്പിക്കുന്നതിന് പകരം പഞ്ചാത്തുകളുടെ എണ്ണമാണ് വർദിപ്പിക്കേത്. പുതിയ നിയമഭേതഗതി ഇതിന് സഹയമാകും വിധം പരിഷ്കരിക്കണം മെന്നും അദ്ദേഹം കൂടി ചേർത്തു.

പുതിയ റവന്യൂ ജില്ലകളെ കുറിച്ച് ചർച്ച ആരംഭിച്ചത് സ്വാഗതാർഹമാണ് . ജനസഖ്യകൊണ്ട് കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലയാണ് മലപ്പുറം . മലപ്പുറം ജില്ലയിൽ പുതിയ ജില്ല രൂപീകരിക്കണം. എങ്കിൽ മാത്രമെ കേരളത്തിലെ വികസന വിതരണത്തിൽ അർഹമായ വിഭവങ്ങൾ മപ്പുറത്തിന് ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ പൊന്നാനി ആദ്യക്ഷത വഹിച്ചു, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് സംസാരിച്ചു, , സി വി ഖലീൽ സ്വാഗതവും എം എം ഖദീജ നന്ദിയും പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി അഡ്വക്ഷത വഹിച്ചു, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ടി.വി.അബ്ദുറഹിമാൻ . കാസിം ഐരൂർ . ഇസ്മാഇൽ കെ. എം കെ അബ്ദുറഹിമാൻ . നാസർ മണമ്മൽ. എന്നിവർ സംസാരിച്ചു. സി.വി ഖലീൽ സ്വഗതവും എം എം കദി ജ നന്ദിയും പറഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)