വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ നേരിട്ട് ദൂരിതമനുഭവിക്കുന്ന മുഴുവൻ ആളുകളുടെയും കടങ്ങൾ നിരുപാധികം എഴുതിതള്ളാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് CYSF ജന: ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മരക്കടവിലുള്ള OCR ഉസ്മാൻ സാഹിബ് സ്മാരക മന്ദിരത്തിൽ നടന്ന യോഗത്തിൽ ചെയർമാൻ എ കെരീമുള്ള മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.വി എം അഷ്റഫ്, എ.എം സഫറുളള യൂസഫ്, കുഞ്ഞൻ ബാവ മാസ്റ്റർ, പ്രസംഗിച്ചു
ജനറൽ സെക്രട്ടറി പി.പി കെരീം സ്വാഗതവും ട്രഷറർ യു അജ്സൽ മുഹമ്മദ് നന്ദിയും പറഞ്ഞു.