ഇമ്പിച്ചിബാവ ; ജീവിതം സമരം രാഷ്ട്രീയം' പുസ്തകം പ്രകാശനം ചെയ്തു.

ponnani channel
By -
0
പൊന്നാനി : പ്രാദേശിക ചരിത്രകാരനായ ടി. വി. അബ്ദുറഹിമാൻ കുട്ടി രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇമ്പിച്ചിബാവ ; ജീവിതം സമരം രാഷ്ട്രീയം എന്ന പുസ്തകം പൊന്നാനി എ. വി. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ എം. വി. ഗോവിന്ദൻ മാസ്റ്റർ എം. എൽ. എ. മുൻ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. പി. നന്ദകുമാർ എം. എൽ. എ. അധ്യക്ഷനായി. മുൻ മന്ത്രി ഡോ. തോമസ് ഐസക്, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ എം. എൽ. എ. കെ. വി. അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.

നവോദയ സാംസ്‌കാരിക വേദിയുടെ കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരവേദിയിൽ നടന്ന പരിപാടിയിൽ വെച്ചാണ് പ്രകാശനം ചെയ്തത്. 

 സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ ഇമ്പിച്ചിബാവ മുൻ ഗതാഗത വകുപ്പ് മന്ത്രിയും രണ്ടുതവണ വീതം എംപിയും എംഎൽഎയും ആയിരുന്നു. അദ്ദേഹത്തിന്റെ ബാല്യകാലം മുതൽ അവസാന നാളുവരെയുള്ള ജീവിതത്തെക്കുറിച്ച് 29 അധ്യായങ്ങളിലായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. 
200 രൂപയാണ് പുസ്തകത്തിന്റെ വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)