പൊന്നാനിയിലെ റോഡുകളുടെ ശോചനീയാവസ്ഥ ; തകർന്ന റോഡുകളുടെ ചിത്രങ്ങൾ ഉയർത്തി കൗൺസിൽ യോഗത്തിൽ പ്രതിഷേധം

ponnani channel
By -
0



പൊന്നാനി : പൊന്നാനി നഗരസഭയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം തകർന്ന് കിടക്കുന്നതിൽ പ്രതിഷേധിച്ച് തകർന്ന റോഡുകളുടെ ചിത്രങ്ങൾ ഉയർത്തി നഗരസഭ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. കൗൺസിൽ യോഗങ്ങളിൽ നിരന്തരമായി വിഷയങ്ങൾ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ പരിഹാരം കാണാൻ സാധിക്കാത്തത് ഭരണസമിതിയുടെ വലിയ വീഴ്ചയാണെന്ന് ആരോപിച്ചാണ് ചിത്രം ഉയർത്തി പ്രതിഷേധിച്ചത്. പ്രധാനപ്പെട്ട അൻപതോളം റോഡുകളാണ് നഗരസഭയിൽ തകർന്ന് കിടക്കുന്നത്. പുതിയ ഭരണസമിതി വന്നതിന് ശേഷം പുതിയ റോഡുകൾക്ക് വാർഡുകളിലേക്ക് ഫണ്ട് അനുവദിക്കാത്തതിലും പ്രതിഷേധമുണ്ട്. നിരവധി യാത്രക്കാർ ദിനം പ്രതി സഞ്ചരിക്കുന്ന റോഡുകളിലൂടെ യാത്ര ദുസ്സഹമായിരിക്കുകയാണ്. പല തവണ ഈ വിഷയം നഗരസഭ ഭരണസമിതിയെ അറിയിച്ചിട്ടും നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ വേറിട്ട പ്രതിഷേധം നടത്തിയത്. വിഷയത്തിൽ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പ്രാദേശികമായ സമരങ്ങൾക്ക് യുഡിഫ് നേതൃത്വം നൽകുമെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. കൗൺസിലർമാരായ മിനി ജയപ്രകാശ്, ആയിഷ അബ്‌ദു, ശ്രീകല ചന്ദ്രൻ, ഷബ്‌ന ആസ്മി,കെ എം ഇസ്മായീൽ, അബ്‌ദുൾ റാഷിദ് നാലകത്ത്, എം പി ഷബീറാബി, പ്രിയങ്ക വേലായുധൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)