പിരിവെടുത്ത്‌ വയനാടിനെ സഹായിച്ച് കുരുന്നുകൾ മാതൃകയായി.

ponnani channel
By -
0
ബി പി അങ്ങാടി 
അങ്ങനെ അവർ അവരുടെ ദൗത്യം പൂർത്തീകരിച്ചു. മൂന്നു ദിവസമായിട്ടുള്ള അവരുടെ പ്രയത്നത്തിന്റെ ഫലമാണ് ഇന്നവർ മലപ്പുറം ജില്ലാ കളക്ടർ ക്ക് കൈ മാറിയത്.
 വയനാടിന്റെ ദുരന്തം കണ്ട അവർ ഞങ്ങളെ കൊണ്ട് അവർക്ക് വേണ്ടി എന്തു ചെയ്യാൻ കഴിയും എന്ന ചിന്ത അവരെ ഈ പ്രയത്നത്തിന് കാരണമാക്കി. 
നാട്ടിലെ വീടുകളിലും കടകളിലും അവർ "വയനാടിയ് നമുക്കും കൈ കോർക്കാം" എന്ന ആശയവുമായി അവർ പിരിവിനിറങ്ങി.
തിരൂർ ബി പി 
അങ്ങാടി കോട്ടോപ്പാടം സ്വദേശി പൂക്കയിൽ നിഷാദ് ഹസൻ ഷകീല ദമ്പതികളുടെ മക്കളായ സിയ ഹുൽ ഹസൻ(13), സെറ ഫാത്തിമ(10), സിദിയ ഫാത്തിമ(4)എന്നിവരും,കൂട്ടുകാരായ വിജീഷ് -ബിജി ദമ്പതികളുടെ മകനായ ദേവസൂര്യ (13),ഷൈജു -പ്രീത ദമ്പതികളുടെ മകനായ അതുൽ കൃഷ്ണ (12)എന്നിവരാണ് കളക്ഷൻ നടത്തിയത്.
 ആ കളക്ഷൻ ആണ് അവർ കളക്ടർ ക്ക് കൈ മാറിയത്. എന്തായാലും അവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇത് അവർക്കൊരു പ്രചോദനമാകട്ടെ എന്ന് ആഷിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)