ചമ്രവട്ടം - പെരുന്തല്ലൂർ റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിടിച്ചു തകർത്തുപൊന്നാനി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

ponnani channel
By -
0 minute read
0
ചമ്രവട്ടം : ചമ്രവട്ടം പെരുന്തല്ലൂർ റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു പൊന്നാനി സ്വദേശികൾ രക്ഷപ്പെട്ടു. ഇന്ന് രാത്രി 9.15 ഓടെയാണ് സംഭവം.പൊന്നാനിയിൽ നിന്ന് തിരൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം. കാറിലെ യാത്രാ സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിക്ക് നിസാര പരുക്കേറ്റു. ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നിട്ടുണ്ട്. അപകടത്തിൽ കാറിൻ്റെ മുൻവശം തകർന്നു. സംഭവത്തെ തുടർന്ന് ചമ്രവട്ടം - പെരുന്തല്ലൂർ റോഡിൽ ഏറെ നേരം ഗതാഗത തടസം നേരിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)