പാലപ്പെട്ടി കുണ്ടുച്ചിറ പാലം റോഡിൻ്റെ ശോചനീയാവസ്ഥ പിഡിപി റോഡ് ഉപരോധിച്ചു

ponnani channel
By -
0 minute read
0

പാലപ്പെട്ടി കുണ്ടുച്ചിറ പാലം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡിപി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. 

പാലപ്പെട്ടി സെൻ്ററിൽ നിന്നും ആരംഭിച്ച പ്രകടനം കുണ്ടുച്ചിറ പാലത്തിലെത്തി പിഡിപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു. 

റോഡിൻ്റെ അപകടാവസ്ഥയിൽ ഉടൻ പരിഹാരമായില്ലെങ്കിൽ നിരന്തരം തുടർ സമരങ്ങളിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.


റോഡ് ഉപരോധം പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ പുതുപൊന്നാനി സംസ്ഥാന കൗൺസിൽ അംഗങ്ങളായ മൊയ്തുണിഹാജി, എം എ അഹമ്മദ് കബീർ, ജില്ലാ കൗൺസിൽ അംഗം കുമ്മിൽ അബ്ദു, മൊയ്തീൻ ഷാ, 
പിഡിപി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഷാഫി സെക്രട്ടറി ബദറു എന്നിവർ പങ്കെടുത്തു സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)