പൊന്നാനി:പൊന്നാനി നഗരസഭയുടെ ദേശിയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി സ്ഥാപിച്ച വഴികാട്ടി ആരോഗ്യ കേന്ദ്രം അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ചു മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധം രേഖപ്പെടുത്തി.സാധാരണ ജനങ്ങൾക്ക് ഉപകാരപ്രഥമായ രീതിയിൽ പ്രഷർ ഷുഗർ പൾസ് റേറ്റ്, ആരോഗ്യ സംബന്ധമായ കാര്യങ്ങൾ അറിയുന്നതിനും വേണ്ടി സ്ഥാപിച്ചതാണ് വഴികാട്ടി ആരോഗ്യ കേന്ദ്രം.അടിയന്തിരമായി തുറന്നു കൊടുക്കുന്നതിനുള്ള നടപടികൾ ഭരണസമിതി സ്വീകരിക്കണമെന്നും,
നഗരസഭാ ഭരണവും ആരോഗ്യ വിഭാഗവും തികഞ്ഞ പരാജയമാ ണെന്നും അഴുക്കുച്ചാൽ ശുചീകരണവും മാലിന്യ സംസ്കരണവും പാളിയതിനാൽ നഗരം വെള്ളക്കെട്ടു നിറഞ്ഞതാവാനും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാക്കാനും കാരണമായെന്നും, തരികിട അവാർഡുകൾ രാഷ്ട്രിയപ്രേരിതമായി നേടാനുള്ള കുറുക്കു വഴികൾ ആണ് നഗരസഭയിൽ നടക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.മുസ്‌ലിം ലീഗ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കടവനാട് ഉത്ഘാടനം നിർവഹിച്ചു.മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ് എൻ.ഫസലുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇല്യാസ് മൂസ, മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി നിസാർ എം പി,ഈഴുവത്തിരുത്തി മേഖല പ്രസിഡന്റ് കുഞ്ഞുമോൻ ഹാജി, നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എ എ റഊഫ്,നിയോജക മണ്ഡലം എം എസ് എഫ് വൈസ് പ്രസിഡന്റ് ഷാരോൺ,മുനിസിപ്പൽ എം എസ് എഫ് പ്രസിഡന്റ് അസ്‌ലം,നഗരസഭാ കൗൺസിലർ റാഷിദ് നാലകത്ത്,എന്നിവർ സംസാരിച്ചു.മുനിസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളയാ മുഹ്സിൻ കെ എം, നിസാർ പി പി, ജമാൽ തെക്കേപ്പുറം,അഷ്‌കർ നാക്കോലക്കൽ,മുഹമ്മദ് ശരീഫ്,എന്നിവർ നേതൃത്വം നൽകി.