മോഷണക്കേസിൽ യുവതി അറസ്റ്റിൽ

ponnani channel
By -
0
തിരൂർ പാൻ ബസാറിലെ പള്ളിയിൽ വെച്ച് കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷണം നടത്തിയ നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗം(48)ത്തെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പള്ളിയിൽ നിസ്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്ടിക്കപ്പെട്ടത്. ഉടനെ പോലീസിനെ വിവരം അറിയിച്ചതിൽ സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയോട് ആദ്യം സ്വർണ്ണം മോഷണം പോയതിനെ പറ്റി പോലീസ് ചോദ്യം ചെയ്തപ്പോൾ എടുത്തിട്ടില്ല എന്ന രീതിയിൽ ആദ്യം നിഷേധിച്ചു പറഞ്ഞുവെങ്കിലും സ്വർണ്ണം വിഴുങ്ങിയതായി സംശയം തോന്നി പോലീസ് എക്സ്-റേ എടുത്തു പരിശോധിച്ചതിൽ ഡോക്ടർ ശരീരത്തിൽ സ്വർണ്ണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.തിരൂർ ഡി വൈ എസ് പി കെ എം ബിജുവിന്റെ നിർദേശനുസരണം തിരൂർ സി.ഐ ജിനേഷ് കെ.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ സുജിത്ത് ആർ.പി എ.എസ്.ഐ ഹൈമാവതി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനേഷ്. കെ എന്നിവർ ചേർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)